ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കുനേരെ അതിക്രമങ്ങള്‍ തുടരുകയും അംബേദ്കര്‍ പ്രതിമകള്‍ക്കുനേരെ ആക്രമണം നടക്കുകയും ചെയ്യുന്നതിനിടെ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര പുരസ്‌കാരം.
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ മഹാസഭയാണ് ഡോ. ബി.ആര്‍. അംബേദ്കറിന്റെ ജന്മവാര്‍ഷികദിനത്തില്‍ മുഖ്യമന്ത്രിക്ക് പുരസ്‌കാരം നല്‍കിയത്. ലഖ്‌നൗവില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാംനായിക് പുരസ്‌കാരം സമ്മാനിച്ചു. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയും ചടങ്ങില്‍ പങ്കെടുത്തു. ദളിതരുടെ ഉന്നതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

ദളിത് മേഖലകളില്‍ 48 ലക്ഷം ശൗചാലയങ്ങള്‍ പണികഴിപ്പിച്ചെന്നും കൂടുതല്‍ ദളിത് ഉന്നമന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം അംബേദ്കറിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, യോഗിക്ക് അംബേദ്കര്‍ മഹാസഭ പുരസ്‌കാരംനല്‍കിയതിനെതിരേ മഹാസഭയിലെത്തന്നെ നിരവധി നേതാക്കള്‍ രംഗത്തെത്തി. തീരുമാനം സംഘടനയിലെ ചുരുക്കം ചിലരുടേതുമാത്രമാണെന്നും യോഗിക്ക് പുരസ്‌കാരം നല്‍കുന്നത് അംബേദ്കറിനെ അപമാനിക്കുന്നതിനുതുല്യമാണെന്നും ഇവര്‍ വിമര്‍ശിച്ചു. പുരസ്‌കാരസമര്‍പ്പണച്ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തിയ ദളിത് നേതാക്കളെ പോലീസ് അറസ്റ്റുചെയ്തുനീക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രമുഖ ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകരായ റിട്ട. ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ എസ്.ആര്‍. ധരാപുരി, റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഹരീഷ്ചന്ദ്ര, ഗജോധര്‍ പ്രസാദ്, എന്‍.എസ്. ചൗരസ്യ എന്നിവരുള്‍പ്പെടെയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
അംബേദ്കര്‍ മഹാസഭയ്ക്ക് സര്‍ക്കാര്‍ധനസഹായം ലഭിക്കാനും മഹാസഭയുടെ ഇപ്പോഴത്തെ ഓഫീസിന് സര്‍ക്കാരില്‍നിന്ന് വാടക, നികുതി ഇളവുകള്‍ ലഭിക്കാനുംവേണ്ടിയാണ് യോഗി ആദിത്യനാഥിന് പുരസ്‌കാരം നല്‍കിയതെന്നും അംബേദ്കര്‍ മഹാസഭയുടെ അധ്യക്ഷന്റെ ഏകപക്ഷീയ തീരുമാനമാണ് ഇതെന്നും എസ്.ആര്‍. ധരാപുരി വിമര്‍ശിച്ചു. അധ്യക്ഷന്റെ തീരുമാനത്തിനെതിരേ സംഘടനയുടെ യോഗം വിളിച്ച് അധ്യക്ഷനെ പുറത്താക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ എടുക്കുമെന്ന് മറ്റ് നേതാക്കള്‍ വ്യക്തമാക്കി.
എന്നാല്‍, രാജ്യത്തെ മറ്റേതുമുഖ്യമന്ത്രിയെക്കാളും ദളിത് ക്ഷേമ പ്രവര്‍ത്തനങ്ങളാണ് യോഗി ചെയ്യുന്നതെന്ന് അംബേദ്കര്‍ മഹാസഭ അധ്യക്ഷന്‍ ലാല്‍ജി പ്രസാദ് നിര്‍മല്‍ പ്രതികരിച്ചു. അംബേദ്കര്‍ പ്രതിമകള്‍ നിര്‍മിക്കുന്നതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ് യോഗി മുഖ്യമന്ത്രി എന്നനിലയില്‍ ദളിതര്‍ക്കായി ചെയ്യുന്നതെന്നും നിര്‍മല്‍ പ്രസാദ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ദളിതര്‍ക്കിടയില്‍ നല്ല സ്വാധീനമുള്ള സംഘടനയാണ് അംബേദ്കര്‍ മഹാസഭ. സംഘടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് അറസ്റ്റിലായ എസ്.ആര്‍. ധരാപുരി.