രാജ്യം ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനം വീണ്ടുമാഘോഷിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ബൗദ്ധിക, രാഷ്ട്രീയ, സാമൂഹികമേഖലകളിലുള്ള സംഭാവനകളും ജീവിതം തന്നെയും മുമ്പെന്നെത്തെക്കാളും കൂടുതല്‍ പ്രസക്തമാവുകയാണ്. നാം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും തീവ്രദേശീയതയുടെയും വംശ വെറിയുടെയും അപകടകരമായ ചരിത്ര അപനിര്‍മിതിയുടെയും കാലത്ത് നമുക്ക് ഏറെ വഴികാട്ടിയാവേണ്ടത് അംബേദ്കറുടെ തീര്‍ത്തും യുക്തിഭദ്രവും ശാസ്ത്രീയവുമായ ദര്‍ശനങ്ങളാണ്.
ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹികകാര്യങ്ങളില്‍ അംബേദ്കര്‍ ആഴത്തില്‍ പഠിച്ച് പ്രതിപാദിക്കാത്ത വിഷയങ്ങള്‍ ഒന്നുമില്ലെന്നുതന്നെപറയാം. സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ദേശീയത, സാമൂഹികനീതി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, പിന്നെ അദ്ദേഹം നേതൃത്വമെടുത്തു തയ്യാറാക്കിയ ഭരണഘടനയുടെ സര്‍വപ്രമുഖത എന്നിവ കൂടുതല്‍ പ്രസക്തമാണ്.
പൂര്‍ണരൂപം വായിക്കാന്‍ ഇന്നത്തെ മാതൃഭൂമി പത്രം വായിക്കുക
Read in E- Paper-https://digitalpaper.mathrubhumi.com/