ന്യൂഡല്‍ഹി: ഭരണഘടനാശില്പി ബി.ആര്‍. അംബേദ്കറുടെ 127-ാം ജന്മവാര്‍ഷികം രാജ്യവ്യാപകമായി ആചരിച്ചു. പാര്‍ലമെന്റിലെ അംബേദ്കര്‍ പ്രതിമയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ അനുസ്മരണച്ചടങ്ങുകള്‍ സംഘടിപ്പിച്ചു. ബി.ജെ.പി. ദളിത് മേഖലകള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ നടത്തി.
പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ മാവോവാദി പ്രശ്‌നബാധിതമേഖലയായ ബക്‌സറില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിപ്രകാരമുള്ള ആദ്യത്തെ ആരോഗ്യകേന്ദ്രം തുറന്നു. താഴെത്തട്ടിലുള്ള ജനങ്ങളുടെ അവകാശങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്നും അവകാശത്തിനുവേണ്ടി യുവാക്കള്‍ ആയുധമെടുക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതി, അംബേദ്കറിന്റെ ജന്മനാടായ മധ്യപ്രദേശിലെ മഹൗവിലും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തും നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. അംബേദ്കറെക്കുറിച്ചുള്ള 'വ്യക്തി നഹീന്‍ സങ്കല്പ്' എന്ന പുസ്തകം ശനിയാഴ്ച വൈകീട്ട് രാഷ്ട്രപതിഭവനില്‍ ഉപരാഷ്ട്രപതി പ്രകാശനംചെയ്തു. രാഷ്ട്രപതി ഏറ്റുവാങ്ങി. അംബേദ്കറുടെ ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ രാജ്യത്ത് ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു.
അതിനിടെ ഗുജറാത്തിലെ അഹമ്മദാബാദ്, ഉത്തര്‍പ്രദേശിലെ മീററ്റ്, പഞ്ചാബിലെ ഫഗ്വാര എന്നിവിടങ്ങളില്‍നടന്ന പ്രതിഷേധമാര്‍ച്ചുകളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. അഹമ്മദാബാദില്‍ രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ചിന്റെ അംഗങ്ങളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. അംബേദ്കര്‍ പ്രതിമയില്‍ ബി.ജെ.പി. എം.പി. ക്രിതി സോളങ്കി പൂമാലയിടുന്നതിനെതിരേ മാര്‍ച്ച് സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. ബി.ജെ.പി. ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
ബി.ജെ.പി.യുടെ ജന്മവാര്‍ഷികാചരണത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. ആര്‍.എസ്.എസ്. ദളിത് വിരുദ്ധ മനോഭാവം പുലര്‍ത്തുമ്പോള്‍ പ്രധാനമന്ത്രി അംബേദ്കറുടെ പേരില്‍ അധരവ്യായാമം നടത്തുകയാണെന്ന് അവര്‍ ആരോപിച്ചു.