ലഖ്നൗ: ഉത്തർപ്രദേശിൽ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി.) നടപ്പാക്കിയാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‌ സംസ്ഥാനം വിടേണ്ടിവരുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. “യു.പി.യിൽ എൻ.ആർ.സി. നടപ്പാക്കിയാൽ ആദിത്യനാഥിനും സ്ഥലംവിടേണ്ടിവരും. അദ്ദേഹം ഉത്തരാഖണ്ഡുകാരനാണ്” -അഖിലേഷ് പറഞ്ഞു. ആവശ്യമെങ്കിൽ യു.പി.യിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന യോഗിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ്.

ജനങ്ങളിൽ ഭയംവിതയ്ക്കാനുള്ള മാധ്യമമാണ് എൻ.ആർ.സി. നേരത്തേ വിഭജിച്ചുഭരിക്കുകയായിരുന്നു രാഷ്ട്രീയതന്ത്രമെങ്കിൽ ഇന്ന് ഭയപ്പെടുത്തി ഭരിക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു.

Content Highlights: Akhilesh Yadav against Yogi adityanath