ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകൾ ആദ്യം പ്രാദേശികഭാഷയിൽ വിളിച്ചുപറയണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം. അതിനുശേഷമേ ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറയാവൂ എന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു നിർദേശിച്ചു.

വിമാനത്താവള നിയന്ത്രണ ഏജൻസിയായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) എല്ലാ വിമാനത്താവളങ്ങൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകി.

പൊതുഅറിയിപ്പുകൾ വിളിച്ചുപറയാത്ത വിമാനത്താവളങ്ങൾക്ക് ഈ നിർദേശം ബാധകമല്ല. ‘നിശ്ശബ്ദ വിമാനത്താവള’ങ്ങളായ ഇവിടങ്ങളിൽ വിമാനം പുറപ്പെടുന്ന സമയവും മറ്റുംസംബന്ധിച്ച അറിയിപ്പുകൾ പ്രദർശിപ്പിക്കുകയാണ് ചെയ്യുന്നത്.

content highlights: Airports to make announcements in local language too