കഠുവ: ജമ്മുകശ്മീരിലെ ഹിരാനഗർ മേഖലയിലെ സോത്ര ചാക്ക് ഗ്രാമത്തിൽ പാക് വിമാനരൂപത്തിലുള്ള ബലൂൺ കണ്ടെത്തി. നിലത്തുവീണുകിടക്കുന്നനിലയിലാണ്‌ ബലൂൺ കണ്ടെത്തിയത്. ബലൂണിനു മുകളിൽ പി.ഐ.എ. (പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് വീണുകിടക്കുന്ന ബലൂൺ ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഗ്രാമവാസികൾ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ പോലീസ് ബലൂൺ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.