ന്യൂഡൽഹി : ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വായുമലിനീകരണം ഗർഭമലസാൻ കാരണമാകുന്നെന്ന് ഗവേഷകർ. ലാൻസെറ്റ് പ്ലാനെറ്ററി ആരോഗ്യമാസികയിലാണ് പുതിയ പഠനഫലം പ്രസിദ്ധീകരിച്ചത്.

ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയിൽ ഇത്തരത്തിൽ പ്രതിവർഷം ശരാശരി 3,49,681 ഗർഭം അലസിപ്പോവുന്നതിന് കടുത്ത വായുമലിനീകരണം കാരണമാകുന്നുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. 2000-16 കാലയളവിലെ കണക്കുകളാണ് സംഘം ശേഖരിച്ചത്.

Content Highlights: Air pollution raises risk of pregnancy loss in India, south Asia: study