ന്യൂഡൽഹി: എയർ ഇന്ത്യ സ്വകാര്യവത്കരിക്കുന്നതുമായി ബന്ധപ്പെട്ട ലേലനടപടികളുടെ കാലാവധി ഒക്ടോബർ 30 വരെ നീട്ടി. ഒാഗസ്റ്റ് 31 ആണ് നേരത്തേ നിശ്ചയിച്ച സമയപരിധി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി 27-നാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആദ്യം തുടങ്ങിയത്. ഇത് നാലാംതവണയാണ് സമയം നീട്ടിനൽകുന്നത്. 2019 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 60,074 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടം.

Content Highlights: Air India privatisation