ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള എ.ഐ.സി.സി. അംഗങ്ങളുടെ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അംഗീകാരം നല്‍കി. 50 എ.ഐ.സി.സി. അംഗങ്ങളും 15 പ്രത്യേകം നിയോഗിക്കപ്പെട്ട (കോ ഓപ്റ്റഡ്) അംഗങ്ങളുമടക്കം 65 പേരാണ് പട്ടികയിലുള്ളത്. ഇതില്‍ 13 പേര്‍ വനിതകളാണ്.

25 ശതമാനം പുതുമുഖങ്ങള്‍ വേണമെന്ന എ.ഐ.സി.സി. മാനദണ്ഡം എറക്കുറെ പാലിച്ചിട്ടുണ്ട്. വനിതാപ്രാതിനിധ്യത്തിലെ വര്‍ധനയാണ് ഇത്തവണത്തെ സവിശേഷത. പട്ടികജാതി-വര്‍ഗ വിഭാഗത്തിനും നിഷ്‌കര്‍ഷിച്ച പ്രാതിനിധ്യം ലഭിച്ചു. മൂന്ന് ഡി.സി.സി. അധ്യക്ഷന്മാരും പട്ടികയിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിച്ച് സമര്‍പ്പിച്ച പട്ടികയ്ക്കാണ് രാഹുല്‍ അംഗീകാരം നല്‍കിയത്.

ഇതിനുപുറമെ, ഡല്‍ഹിയില്‍ 16-ന് ആരംഭിക്കുന്ന എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പി.സി.സി. പ്രത്യേകം നിയോഗിക്കുന്ന ( കോ ഓപ്റ്റഡ്) അംഗങ്ങളുടെ പട്ടിക വേറെ നല്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എ.ഐ.സി.സി. അംഗങ്ങളാണ് പ്ലീനറിയില്‍ പ്രവര്‍ത്തക സമിതിയിലേക്കുള്ള പകുതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.എ.ഐ.സി.സി. അംഗങ്ങള്‍:

എ.കെ. ആന്റണി, എം.എം. ഹസ്സന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി.എം. സുധീരന്‍, കെ. മുരളീധരന്‍, കെ.സി. വേണുഗോപാല്‍, പി.ജെ. കുര്യന്‍, പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, ശശി തരൂര്‍, കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ്, ആന്റോ ആന്റണി, എം.കെ. രാഘവന്‍, ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, ബെന്നി ബെഹന്നാന്‍, കെ. ബാബു, കെ.പി. ധനപാലന്‍, ലതികാ സുഭാഷ്, പി.കെ. ജയലക്ഷ്മി, വി.പി. സജീന്ദ്രന്‍, ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ്, ടി. സിദ്ദിഖ്, വി.ഡി. സതീശന്‍, കെ. സുധാകരന്‍, ശൂരനാട് രാജശേഖരന്‍, വി.എസ്. ശിവകുമാര്‍, അടൂര്‍പ്രകാശ്, ജോസഫ് വാഴക്കന്‍, എ.പി. അനില്‍കുമാര്‍, പദ്മജാ വേണുഗോപാല്‍, ദീപ്തി മേരി വര്‍ഗീസ്, ബിന്ദുകൃഷ്ണ, ഫാത്തിമ റോസ്‌ന, ഹൈബി ഈഡന്‍, റോജി എം. ജോണ്‍, സി.ആര്‍. മഹേഷ്, ഇ.എം. ആഗസ്തി, ഷാനിമോള്‍ ഉസ്മാന്‍, വി.ടി. ബല്‍റാം, ടി.എന്‍. പ്രതാപന്‍, പി.വി. ഗംഗാധരന്‍.പ്രത്യേകം നിയോഗിക്കപ്പെട്ടവര്‍:

കെ.സി. റോസക്കുട്ടി, അന്‍സാജിത റസ്സല്‍, കെ.എസ്. ഗോപകുമാര്‍, കെ.എം. അഭിജിത്, ഹരിപ്രിയ, ജെബി മേത്തര്‍, എന്‍.കെ. സുധീര്‍, കെ.എ. തുളസി, മാലേത്ത്‌  സരളാദേവി, കെ.എന്‍. വിശ്വനാഥ്, കെ. വിദ്യാധരന്‍, വി.എസ്. വിജയരാഘവന്‍, ആര്‍. ചന്ദ്രശേഖരന്‍, കെ.പി. അനില്‍കുമാര്‍, അനില്‍ അക്കര.