ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉറപ്പായതോടെ, അടുത്ത ‘ലക്ഷ്യ’ങ്ങളായ കാശിയിലും മഥുരയിലും അവകാശവാദത്തിനൊരുങ്ങി വി.എച്ച്.പി.

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദ് ഒഴിപ്പിക്കണമെന്നാണ് വി.എച്ച്.പി.യുടെ ആവശ്യം. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന മഥുരയിലെ മസ്ജിദ് നീക്കണമെന്ന ആവശ്യത്തിലും സംഘടന ഉറച്ചു നിൽക്കുന്നു. ഇക്കാര്യങ്ങൾ ഞായറാഴ്ച നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യാനാണ് വി.എച്ച്.പി.യുടെ തീരുമാനം.

ഹിന്ദു വിശ്വാസത്തിന്റെ പ്രതീകമാണ് കാശി വിശ്വനാഥ ക്ഷേത്രമെന്ന് വി.എച്ച്.പി. സെക്രട്ടറി ജനറൽ മിലിന്ദ് പരന്ദേ പറഞ്ഞു. കാശിക്കുവേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രത്തിന്റെ പരിസരത്തുതന്നെയുള്ള ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ പുരാവസ്തു വകുപ്പിനെക്കൊണ്ട് ഉത്ഖനനം നടത്തിക്കണമെന്നാണ് വി.എച്ച്.പി.യുടെ ആവശ്യം.

Content Highlights: After Ayodhya, VHP's next aims to Kashi and Mathura Temples issue