ബെംഗളൂരു: ബന്ധുവീട്ടിൽ തെന്നിവീണതിനെത്തുടർന്ന് പിന്നണിഗായിക എസ്. ജാനകിയെ മൈസൂരുവിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുപ്പെല്ലിന് പരിക്കുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. മൂന്നുദിവസംമുമ്പാണ് സംഭവം. ഇടുപ്പെല്ലിൽ വേദന ശക്തമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ബന്ധുക്കൾ അറിയിച്ചു.

2017 ഒക്ടോബറിൽ മൈസൂരുവിൽ നടന്ന സംഗീതപരിപാടിക്കുശേഷം 81-കാരിയായ എസ്. ജാനകി വിശ്രമജീവിതത്തിലാണ്.

Content Highlights: Ace singer S Janaki, hip injury