ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി. നേതാവും മുൻ പ്രധാനമന്ത്രിയുമായ എ.ബി. വാജ്‌പേയിയുടെ ഒന്നാം ചരമവാർഷികദിനത്തിൽ രാജ്യം അദ്ദേഹത്തിന്റെ സ്മരണ പുതുക്കി. വെള്ളിയാഴ്ച ഡൽഹിയിലും വിവിധ സംസ്ഥാന ആസ്ഥാനങ്ങളിലും അനുസ്മരണച്ചടങ്ങുകൾ സംഘടിപ്പിച്ചു.
ഡൽഹിയിൽ രാഷ്ട്രീയസ്മൃതിസ്ഥലിലുള്ള ‘സദൈവ് അതൽ’ എന്ന സ്മാരകത്തിലായിരുന്നു അനുസ്മരണച്ചടങ്ങുകൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, വി. മുരളീധരൻ, ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ, വാജ്‌പേയിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രാജസ്ഥാനിലെ പൊഖ്‌റാനിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് വാജ്പേയിക്ക് ആദരാഞ്ജലിയർപ്പിച്ചു.
Content Highlights: A B Vajpayee anniversary