ന്യുഡൽഹി: നവംബറിൽ തുറന്ന കർതാർപുർ ഇടനാഴിയിലൂടെ 44,951 തീർഥാടകർ സഞ്ചരിച്ചതായി കേന്ദ്രസർക്കാർ ലോക്‌സഭയിൽ അറിയിച്ചു. പഞ്ചാബിലെ ദേരാ ബാബ നാനാക് ഗുരുദ്വാരയെയും പാകിസ്താനിലെ കർത്താർപുർ സാഹിബ് ഗുരുദ്വാരയെയും ബന്ധിപ്പിക്കുന്നതാണ് കർതാർപുർ ഇടനാഴി.
2019 നവംബർ ഒമ്പതു മുതൽ 2020 ജനുവരി 31-വരെ 44,951 തീർഥാടകർ ഇടനാഴിയിലൂടെ കർതാർപുർ ഗുരുദ്വാരയിൽ എത്തിയതായി ചോദ്യത്തിനു മറുപടിയായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. സിഖ് മതസ്ഥാപകൻ ഗുരുനാനാക്കിന്റെ അന്ത്യവിശ്രമസ്ഥലമാണ് കർതാർപുർ ഗുരുദ്വാര.
Content Highlights: 45,000 pilgrims went through the Kartarpur corridor