ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർജോലികളിൽ സ്ത്രീകൾക്കുള്ള സംവരണം 30 ശതമാനത്തിൽനിന്ന് 40 ശതമാനമായി ഉയർത്തിയതായി ധന-മാനവ വിഭവശേഷി മന്ത്രി പളനിവേൽ ത്യാഗരാജൻ നിയമസഭയിൽ അറിയിച്ചു. സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ ലിംഗസമത്വം വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവർക്കും ഒരു കുടുംബത്തിൽനിന്നുള്ള ആദ്യ ബിരുദധാരിക്കും തമിഴ് മീഡിയം സ്കൂളുകളിൽ പഠിച്ചവർക്കും സർക്കാർ ജോലിയിൽ മുൻഗണന നൽകും. കോവിഡ് കാരണം പരീക്ഷകൾ വൈകിയതിനാൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ പ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവുനൽകുമെന്നും മന്ത്രി പറഞ്ഞു.