ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിൽ തെന്നിവീണ് കൊടിക്കുന്നിൽ സുരേഷ്‌ എം.പി.ക്ക് നേരിയ പരിക്ക്.

ചൊവ്വാഴ്ച രാവിലെ രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ പങ്കെടുത്തശേഷം മുറിയിൽനിന്നിറങ്ങുമ്പോഴാണ് അപകടം. പ്രഥമചികിത്സയ്ക്കുശേഷം വിദഗ്ധപരിശോധനയ്ക്കായി കൊടിക്കുന്നിലിനെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ലോക്‌സഭാ സമ്മേളനത്തിൽ പങ്കെടുക്കാനായില്ല. പരിക്ക് ഗുരുതരമല്ലെന്ന് കൊടിക്കുന്നിലിന്റെ ഓഫീസ് അറിയിച്ചു.