ചെന്നൈ: ബംഗാൾ ഉൾക്കടലിൽ തെക്ക് അന്തമാനിന് സമീപം പുതിയ ന്യൂനമർദം രൂപംകൊണ്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ചയോടെ ഇത് തീവ്ര ന്യൂനമർദമായിമാറും. തുടർന്ന് വടക്ക്-പടിഞ്ഞാറ്് ദിശയിലേക്ക് നീങ്ങി തെക്ക് ആന്ധ്രാപ്രദേശിനും ഒഡിഷയ്ക്കും ഇടയിൽ നിലകൊള്ളും.

തമിഴ്‌നാട്ടിൽ കനത്തമഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽനിന്ന് അറിയിച്ചു. ന്യൂനമർദം രൂപം കൊണ്ടതിനാൽ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം 50 മുതൽ 60 കിലോമീറ്റർ ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.