ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ അഭിഭാഷകൻ മഹേന്ദ്രസിങ് അന്തരിച്ചു. തിങ്കളാഴ്ച ജില്ലാ ആശുപത്രിയിലായിരുന്നു മരണം.
ഉന്നാവ് കേസിൽ ബി.ജെ.പി. മുൻ എം.എൽ.എ. കുൽദീപ് സിങ് സേംഗറിനെ കോടതി ശിക്ഷിച്ചിരുന്നു. കഴിഞ്ഞവർഷം ജൂലായിൽ റായ്ബറേലിയിലുണ്ടായ കാറപകടത്തിൽ മഹേന്ദ്രസിങ്ങിനും ബലാത്സംഗത്തിനിരയായ പെൺകുട്ടിക്കും പരിക്കേറ്റിരുന്നു. തുടർന്ന് ഇരുവരെയും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. രണ്ടുമാസത്തിനുശേഷം പെൺകുട്ടി ആശുപത്രി വിട്ടു. മഹേന്ദ്രസിങ്ങിനോട് ഡോക്ടർമാർ പൂർണവിശ്രമം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങൾ തകരാറിലായിരുന്നെന്നാണ് വിവരം. അന്നത്തെ അപകടശേഷം സിങ് ആരോഗ്യം വീണ്ടെടുത്തിരുന്നില്ലെന്ന് സഹോദരൻ പിങ്കു പറഞ്ഞു.