ന്യൂഡൽഹി: പാമ്പു കടിയേറ്റവർക്കുള്ള ആന്റിവെനം അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ അറിയിച്ചു. മരുന്ന് പ്രാദേശികമായി വാങ്ങാനും ദേശീയ ആരോഗ്യപദ്ധതിക്കു കീഴിൽ നൽകാനും സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു.

രാജ്യത്ത് 2017-ൽ 1.58 ലക്ഷം പേർക്കും 2018-ൽ 1.65 ലക്ഷം പേർക്കും 2019-ൽ 1.62 ലക്ഷം പേർക്കും പാമ്പുകടിയേറ്റു. ഇതിൽ 2017-ൽ 1060 പേരും 2018-ൽ 887 പേരും 2019-ൽ 3163 പേരും മരിച്ചെന്നാണ് കണക്കുകൾ.