ന്യൂഡൽഹി: കേരളത്തിലെ 18 ആയുർവേദ കോളേജുകളിലായി 1492 സീറ്റുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ എ.എം. ആരിഫിനെ അറിയിച്ചു. അതിൽ 1204 പേർ ഡിഗ്രി കോഴ്‌സുകളിലും 288 പേർ പി.ജി. കോഴ്‌സുകളിലുമാണ് പഠിക്കുന്നത്. യുനാനി കോളേജിൽ 60 വിദ്യാർഥികളും സിദ്ധ കോളേജിൽ 50 വിദ്യാർഥികളും പഠിക്കുന്നുണ്ട്.