ഫാറൂഖാബാദ്: തടവുകാരൻ മരിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലാ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ മറ്റുതടവുകാരുടെ ആക്രമണം. കല്ലേറിലും തീവെപ്പിലും തടവുകാരൻ ശിവം മരിച്ചു. 30 പോലീസുകാർക്കും ആറ് തടവുകാർക്കും പരിക്കേറ്റു.

സൈഫായി മെഡിക്കൽ കോളേജിൽ തടവുകാരൻ സന്ദീപ് യാദവ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചെന്ന വാർത്ത പുറത്തുവന്നതോടെയാണ് ജയിലിൽ ആക്രമണവും തീവെപ്പും തുടങ്ങിയത്.

പോലീസുകാരുടെ ഭാഗത്തുനിന്ന് തനിക്ക് വെടിയേറ്റെന്ന് ശിവം പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, അസുഖംബാധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ശിവം മരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് സൂപ്രണ്ട് അശോക്‌കുമാർ മീണ അറിയിച്ചു.