ന്യൂഡൽഹി: ഗുലാബ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി ഇന്ത്യൻ കാലാവസ്ഥാവകുപ്പ് ബുധനാഴ്ച അറിയിച്ചു. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങി. ഇതിന്റെ ഭാഗമായി തെക്കൻ ഗുജറാത്ത് തീരത്ത് ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്.

വെള്ളിയാഴ്ചയോടെ കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറി പാകിസ്താന്റെ മക്രാൻ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. അടുത്ത രണ്ടുദിവസം ഗുജറാത്ത് തീരപ്രദേശം, ദാമൻ, ദിയു, ദാദ്ര, നാഗർ ഹവേലി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.