ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽക്കഴിയുന്ന ഡി.എം.ഡി.കെ. നേതാവ് വിജയകാന്തിന്റെ ആരോഗ്യം സാധാരണനിലയിലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉടൻതന്നെ വിജയകാന്ത് ആശുപത്രി വിടുമെന്നും ചെന്നൈ മിയോട്ട് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 22-നാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണമില്ലാതിരുന്ന വിജയകാന്തിന് പതിവ് ആരോഗ്യപരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം ഭാര്യ പ്രേമലതയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ പ്രേമലതയെയും ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രേമലതയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.