ന്യൂഡൽഹി: ജനുവരിമുതൽ ചെന്നെയിൽനിന്ന് ലണ്ടനിലേക്ക് നിർത്താതെയുള്ള വിമാനസർവീസ് ആരംഭിക്കാനൊരുങ്ങി എയർഇന്ത്യ. ഇതോടെ ലണ്ടനിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഇന്ത്യയിലെ ഒമ്പതാമത്തെ നഗരമായി ചെന്നെ മാറും.
നിലവിൽ ഡൽഹി, മുംബൈ, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഗോവ, കൊൽക്കത്ത, അമൃത്‌സർ എന്നിവിടങ്ങളിൽനിന്ന് ലണ്ടനിലേക്ക് എയർഇന്ത്യ നേരിട്ട് വിമാനസർവീസുകൾ നടത്തുന്നുണ്ട്.
കോവിഡിനെത്തുടർന്നുണ്ടായ അടച്ചിടലിനുശേഷം വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവില്ലെന്നും ഡൽഹി, കൊച്ചി, ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ യാത്രക്കാരുള്ളതെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു.