ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിലുള്ള ക്ഷേത്രത്തിൽനിന്ന് 100 വർഷംമുമ്പ് മോഷ്ടിച്ച മാതാ അന്നപൂർണ പ്രതിമ കാനഡയിൽനിന്ന് തിരികെയെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയിൽ പറഞ്ഞു.
1913-ലാണ് വാരാണസിയിലെ പഴയ ക്ഷേത്രത്തിൽനിന്ന് പ്രതിമ മോഷ്ടിക്കപ്പെട്ടത്. മാതാ അന്നപൂർണ പ്രതിമ പോലെ രാജ്യത്തിന്റെ പൈതൃകത്തിന്റെ അനേകം അമൂല്യനിധികൾ ചില അന്താരാഷ്ട്രസംഘങ്ങളുടെ പക്കലായി കഴിഞ്ഞു. ഇത്തരം സംഘങ്ങൾക്കെതിരേ സർക്കാർ കർക്കശ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.