ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 43,509 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 634 പേർ മരിച്ചു. 2.52 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികൾ-22,056. മഹാരാഷ്ട്രയാണ് തൊട്ടുപിന്നിൽ-6,857.