ന്യൂഡൽഹി: പറമ്പിക്കുളം ഉൾപ്പെടെ രാജ്യത്തെ 14 കടുവസങ്കേതങ്ങൾക്ക് കേന്ദ്രസർക്കാർ സി.എ./ടി.എസ്. അക്രഡിറ്റേഷൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കടുവദിനത്തോടനുബന്ധിച്ചാണ് ഇത്.

കടുവസങ്കേതങ്ങളുടെ നിലവാരവും സംരക്ഷണസാധ്യതയുമൊക്കെ കണക്കിലെടുത്ത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതാണ് സി.എ./ടി.എസ്. അക്രഡിറ്റേഷൻ. തമിഴ്നാട്ടിലെ മുതുമല, അണ്ണാമല, കർണാടകത്തിലെ ബന്ദിപുർ എന്നിവയും അക്രഡിറ്റേഷൻ ലഭിച്ച കടുവസങ്കേതങ്ങളിൽപ്പെടുന്നു. രാജ്യത്താകെ 51 കടുവസങ്കേതങ്ങളാണുള്ളത്.