ന്യൂഡൽഹി: കാസർകോട്ടെ രണ്ടു സംസ്ഥാനപാതകൾകൂടി ദേശീയപാതയായി വികസിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യെ അറിയിച്ചു. ഹോസ്ദുർഗ്-പാണത്തൂർ-ബാഗമണ്ഡല-മടിക്കേരി, ചെർക്കള-കല്ലടുക സംസ്ഥാനപാതകളാണ് വികസിപ്പിക്കുക.

ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി ഇവയുടെ നിലവാരം ഉയർത്തണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ഗഡ്കരിക്ക് നിവേദനം നൽകിയിരുന്നു.