കൊൽക്കത്ത: എം.ടെക് പ്രവേശനപരീക്ഷയായ ഗേറ്റ്-2022 അടുത്ത ഫെബ്രുവരിയിൽ നടക്കുമെന്ന് നടത്തിപ്പുചുമതലക്കാരായ ഐ.ഐ.ടി ഖരഗ്പുർ അറിയിച്ചു. ഫെബ്രുവരി 5, 6, 12, 13 തീയതികളിലായിരിക്കും പരീക്ഷ. രണ്ട് സബ്ജക്ട് പേപ്പറുകൾ പുതുതായി ഉൾപ്പെടുത്തുന്നുണ്ട്; ജിയോമാറ്റിക്സ് എൻജിനീയറിങ്ങും നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്ങും. ബി.ഡി.എസ്, എം.ഫാം ബിരുദധാരികൾക്കും ഗേറ്റ് എഴുതാൻ അവസരമുണ്ടാകും.