ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റു സമ്മേളനം രാഷ്ട്രപതിയുടെ പ്രസംഗത്തോടെ വെള്ളിയാഴ്ച തുടങ്ങും. കാർഷികസമരത്തോടുള്ള സർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള 16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തീരുമാനിച്ചു. പിന്നാലെ ആം ആദ്മി പാർട്ടിയും ബഹിഷ്‌കരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ചയാണ് ബജറ്റ് അവതരണം.