പുണെ: ഇന്ദോർ-ദൗണ്ട് സ്പെഷ്യൽ ട്രെയിനിന്റെ (02944) രണ്ട് കോച്ചുകൾ തിങ്കളാഴ്ച രാവിലെ ലോണാവാല റെയിൽവേ സ്റ്റേഷനുസമീപം പാളംതെറ്റി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ രണ്ട് കോച്ചുകളിൽ യാത്ര ചെയ്തിരുന്ന എൺപതോളം യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റി.

രാവിലെ 7.50-ഓടെ പിൻവശത്തുള്ള രണ്ട് കോച്ചുകളുടെയും ചക്രങ്ങൾ പാളംതെറ്റുകയായിരുന്നു. ഇന്ദോറിൽനിന്ന് ദൗണ്ടിലേക്കുള്ള തീവണ്ടി, തിങ്കളാഴ്ച രാവിലെ 7.50-ഓടെ ലോണാവാല റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പുറകിലുള്ള കോച്ചുകൾ പാളം തെറ്റുകയായിരുന്നു. പാളം തെറ്റിയ രണ്ട് കോച്ചുകൾ വേർപെടുത്തിയ ശേഷം ഒമ്പതുമണിയോടെ ട്രെയിൻ യാത്രതുടർന്നു.