ചെന്നൈ: മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന്റെ പേരിൽ അമ്മ ശകാരിച്ചതിനെത്തുടർന്ന് കോളേജ് വിദ്യാർഥി ജീവനൊടുക്കി. മധുര പഴയവിളാങ്കുടിയിലുള്ള രമേഷിന്റെയും മുത്തുമാരിയുടെയും മകൻ ഫ്രാൻസിസ് എബനേസറാണ് (18) മരിച്ചത്. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് രമേഷും മുത്തുമാരിയും രണ്ടുവീടുകളായിരുന്നു താമസിച്ചിരുന്നത്. ഫ്രാൻസിസ് അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

മധുരയിലുള്ള സ്വകാര്യ കോളേജിൽ ഒന്നാംവർഷ ബിരുദവിദ്യാർഥിയായ ഫ്രാൻസിസ് അമിതമായി ഫോൺ ഉപയോഗിച്ചിരുന്നു. പഠനം മോശമായതിന്റെ പേരിൽ കഴിഞ്ഞദിവസം മുത്തുമാരി ഫ്രാൻസിസിനെ ശകാരിച്ചു. അതിനുശേഷം വീട്ടിലെ മുറിയിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.