ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 26,041 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 276 പേർ മരിച്ചു. 2,99,620 പേരാണ് ചികിത്സയിലുള്ളത്. ആറുമാസത്തിനുശേഷം ആദ്യമായാണ് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നുലക്ഷത്തിൽ താഴുന്നത്. 2.24 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. 86.01 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നൽകിയത്.