കൊൽക്കത്ത: ഇന്ത്യൻ മുൻ ക്രിക്കറ്റ്‌ ക്യാപ്റ്റനും ബി.സി.സി.ഐ. അധ്യക്ഷനുമായ സൗരവ് ഗാംഗുലിക്ക് സ്കൂൾ തുടങ്ങാനായി ഭൂമി അനുവദിച്ച ‘ഹിഡ്കോ’യ്ക്ക് കൽക്കട്ട ഹൈക്കോടതി 10,000 രൂപ പിഴയിട്ടു. വിവാദമുയർന്നതിനെത്തുടർന്ന് സൗരവ് കഴിഞ്ഞവർഷം ഭൂമി തിരികെ നൽകിയിരുന്നു.

ഐ.സി.എസ്.ഇ. സ്കൂൾ തുടങ്ങാനായാണ് സൗരവ് അധ്യക്ഷനായ ‘ഗാംഗുലി എജ്യുക്കേഷണൽ സൊസൈറ്റി’ക്ക് ന്യൂ ടൗൺ ആക്‌ഷൻ ഏരിയ രണ്ടിൽ മമത സർക്കാർ ഭൂമി അനുവദിച്ചത്. ഇതിനെ ചോദ്യംചെയ്ത് ‘ഹ്യുമാനിറ്റി’ എന്ന സംഘടനയാണ് ഹിഡ്കോയ്ക്ക് (ഹൗസിങ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ) എതിരേ ഹൈക്കോടതിയിലെത്തിയത്. 10 കോടി രൂപ വിലമതിക്കുന്ന സ്ഥലം ഒരു ടെൻഡറും വിളിക്കാതെ കൈമാറുകയായിരുന്നെന്ന് ഹർജിക്കാർ ആരോപിച്ചു. സൗരവ് ഭൂമി തിരികെ നൽകിയെങ്കിലും കേസ് തുടർന്നു.

ആരോപണം ശരിവെച്ച കോടതി ഭൂമികൈമാറ്റം സംബന്ധിച്ച് സുപ്രീംകോടതിയിറക്കിയിട്ടുള്ള നിർദേശങ്ങൾ ഹിഡ്കോ പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. തുടർന്നാണ് പഴയിട്ടത്.