ന്യൂഡൽഹി: പെഗാസസ് സംബന്ധിച്ച സുപ്രീംകോടതി വിധി പൗരന്റെ മൗലികാവകാശങ്ങളുടെ സംരക്ഷണത്തിന് പുതിയ മാനം നൽകുന്നതായി ഹർജിക്കാരിലൊരാളായ ജോൺ ബ്രിട്ടാസ് എം.പി.

നാലുവർഷം മുൻപ് സുപ്രീംകോടതി അംഗീകരിച്ച സ്വകാര്യത എന്ന മൗലികാവകാശത്തിന് മതിയായ സംരക്ഷണം ഉറപ്പുവരുത്താൻ ഉതകുന്നതാണ് വിധിന്യായം. പെഗാസസ് വിഷയത്തിൽ പാർലമെന്റിൽ പ്രതികരിക്കാൻ പോലും തയ്യാറാകാത്ത സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണിത്. പത്രസ്വാതന്ത്ര്യം സംബന്ധിച്ച് കോടതിയുടെ നിരീക്ഷണങ്ങൾ ശ്രദ്ധേയവും നിർണായകവുമാണെന്ന് ബ്രിട്ടാസ് പ്രസ്താവനയിൽ പറഞ്ഞു.