ന്യൂഡൽഹി: പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ വകഭേദം ഗുരുതരഭീഷണിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.

കേന്ദ്രസർക്കാർ രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ സുരക്ഷ നൽകേണ്ട പ്രധാനപ്പെട്ട സമയമാണിതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കേന്ദ്രസർക്കാരിന്റെ വാക്സിനേഷൻ കണക്കിനെയും അദ്ദേഹം പരിഹസിച്ചു. ഒരാളുടെ ഫോട്ടോയുടെ പിന്നിൽ ഏറെക്കാലം മോശപ്പെട്ട വാക്സിനേഷന്റെ കണക്ക് ഒളിപ്പിക്കാനാവില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.