ന്യൂഡൽഹി: കൊറോണ രോഗബാധ സംശയിക്കുന്നവരെ പാർപ്പിക്കാനുള്ള നിരീക്ഷണകേന്ദ്രങ്ങളാക്കാനായി സ്കൂൾകെട്ടിടങ്ങൾ വിട്ടുകൊടുക്കാമെന്ന് കേന്ദ്രീയ വിദ്യാലയങ്ങളുടെ ഏകീകൃത സംവിധാനമായ കേന്ദ്രീയവിദ്യാലയ സംഘതൻ.

പ്രതിരോധവിഭാഗം അധികാരികളുടെയോ ജില്ലാ ഭരണകൂടത്തിന്റെയോ അപേക്ഷ ലഭിച്ചാൽ ക്ലാസ് മുറികൾ വിട്ടുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു. നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്ന അതേദിവസം സ്കൂൾ അധികൃതർ കേന്ദ്രീയവിദ്യാലയ അധികൃതരുമായി ബന്ധപ്പെടണമെന്നും അവർ പറഞ്ഞു.