ഗുവാഹട്ടി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് ആർ.‌ജെ.‌ഡി. നേതാവ് തേജസ്വി യാദവ്. കോൺഗ്രസുമായി ചർച്ച നടത്തിയതായും എ.ഐ.യു.ഡി.എഫുമായി പിന്നീട് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെറു കക്ഷികളുമായുള്ള ചർച്ചയും പരിഗണനയിലുണ്ട്.

ബിഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ അഞ്ചുശതമാനം ഹിന്ദി സംസാരിക്കുന്നവരുണ്ട്. അവിടങ്ങളിൽ ജയസാധ്യതയുള്ള 11 മണ്ഡലങ്ങളിൽ മത്സരിക്കും. വോട്ടെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കുമെതിരേ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.