ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാത്രിയായിരുന്നു അപ്രതീക്ഷിത സന്ദർശനം. നിർമാണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഒരുമണിക്കൂറോളം പ്രധാനമന്ത്രി സംവദിച്ചു.

ഇതാദ്യമായാണ് മന്ദിരത്തിന്റെ നിർമാണപുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രിയെത്തുന്നത്. സെൻട്രൽ വിസ്ത പദ്ധതിയിൽ ഉൾപ്പെടുത്തി 971 കോടി ചെലവിലാണ് പുതിയ പാർലമെന്റ് കെട്ടിടം പണിയുന്നത്. 2022-ഓടെ നിർമാണം പൂർത്തിയാകും. കഴിഞ്ഞവർഷം ഡിസംബറിലാണ് പ്രധാനമന്ത്രി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.