ന്യൂഡൽഹി: ചൊവ്വാഴ്ച അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 12,428 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 356 പേർ മരിച്ചു. 1.10 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. 1,63,816 പേരാണ് ചികിത്സയിലുള്ളത്. 238 ദിവസത്തിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയുംകുറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കിൽ ഇതുവരെ 3,42,02,202 പേർക്ക് രോഗം ബാധിച്ചു. 4,55,068 പേർ മരിച്ചു.