ചണ്ഡീഗഢ്: കോൺഗ്രസ് വിട്ട പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങ് ബുധനാഴ്ച പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹം. അദ്ദേഹം വാർത്താസമ്മേളനം പ്രഖ്യാപിച്ചതാണ് അഭ്യൂഹത്തിനു കാരണം.

സ്വന്തം പാർട്ടി ഉടൻ രൂപവത്കരിക്കുമെന്ന് കഴിഞ്ഞയാഴ്ച അമരീന്ദർ പറഞ്ഞിരുന്നു. കർഷകരുടെ പ്രക്ഷോഭം അവരുടെ താത്പര്യത്തിന് അനുസൃതമായി പരിഹരിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി സീറ്റ് പങ്കിടുന്ന കാര്യം പരിഗണിക്കുമെന്നും പറയുകയുണ്ടായി.