മുംബൈ: കടയിൽ മോഷണം നടത്തുന്നതിനിടെ യുവാവിനെ തല്ലിക്കൊന്ന കേസിൽ കടയുടമയടക്കം അഞ്ചുപേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റുചെയ്തു. പ്രായപൂർത്തിയാവാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

താനെ ജില്ലയിലെ ഭിവൺഡിയിൽ തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം. പട്ടണത്തിലെ ഒരു ചൈനീസ് ഭക്ഷണശാലയിൽനിന്ന് പണം മോഷ്ടിക്കുന്നതിനിടെയാണ് സഫീഖ് മെഹബൂബ് ശൈഖ് (32) എന്നയാളെ കടയുടമയും കൂട്ടുകാരും ചേർന്ന് പിടികൂടിയത്. ഇവരുടെ മർദനത്തിൽ സഫീഖ് മരിച്ചു. കൊലക്കുറ്റത്തിന് കേസെടുത്ത പോലീസ് ചൊവ്വാഴ്ചയാണ് പ്രതികളെ അറസ്റ്റുചെയ്തത്.