ന്യൂഡൽഹി: ആർ.ജെ.ഡി. നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെ വെള്ളിയാഴ്ച ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പനി ബാധിച്ചിട്ടുണ്ടെന്നും രക്തസാംപിളുകൾ പരിശോധനയ്ക്കയച്ചതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.