ന്യൂഡൽഹി: സ്വകാര്യമെഡിക്കൽകോളേജുകൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചുകൊണ്ട് അഴിമതി നടത്തിയെന്ന കേസിൽ അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് എസ്.എൻ. ശുക്ളയ്ക്കെതിരേ നിയമനടപടി സ്വീകരിക്കാൻ സി.ബി.ഐ.ക്ക് അനുമതി ലഭിച്ചു.

അഴിമതി നിരോധനനിയമപ്രകാരമുള്ള നിയമനടപടിക്കായാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ശുക്ളയ്ക്കെതിരേ വൈകാതെ കുറ്റപത്രം നൽകുമെന്ന് സി.ബി.ഐ. വൃത്തങ്ങൾ പറഞ്ഞു. ജസ്റ്റിസ് ശുക്ളയ്ക്കു പുറമെ, ഛത്തീസ്ഗഢ്‌ ഹൈക്കോടതി റിട്ട. ജഡ്ജി ഐ.എം. ഖുദ്ദുസി, പ്രസാദ് എജ്യുക്കേഷൻ ട്രസ്റ്റ്, ഈ ട്രസ്റ്റിലെ അംഗങ്ങളായ ഭഗവാൻ പ്രസാദ് യാദവ്, പലാഷ് യാദവ് തുടങ്ങിയവരും എഫ്.ഐ.ആറിൽ ഉൾപ്പെട്ടിട്ടുണ്ട്.