ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് 10,549 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 488 പേർ മരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കിൽ രാജ്യത്ത് ഇതുവരെ 3,45,55,431 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,10,133 പേർ ചികിത്സയിലുണ്ട്. 4,67,468 പേർ മരിച്ചു. 0.89 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്.