ന്യൂഡൽഹി: കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ കൂടുതലുള്ള സാഹചര്യത്തിൽ സുരക്ഷാമാനദണ്ഡങ്ങൾക്കനുസരിച്ച്‌ തിരഞ്ഞെടുപ്പു നടത്താൻ ആരോഗ്യവകുപ്പുമായി നിരന്തരസമ്പർക്കം പുലർത്തുന്നതായി മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ.

ബിഹാറിൽ നടത്തിയതുപോലെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും തിരഞ്ഞെടുപ്പ്. ദേശീയ ദുരന്തനിവാരണസമിതി പുറപ്പെടുവിച്ച മാർഗരേഖ അടിസ്ഥാനമാക്കിയാവും സുരക്ഷാമാനദണ്ഡങ്ങൾ. എന്നാൽ, ഏതെങ്കിലും സംസ്ഥാനത്തു പ്രത്യേക നടപടികളെടുക്കണമെങ്കിൽ പ്രാദേശികസാഹചര്യം വിലയിരുത്തി ചെയ്യാവുന്നതാണെന്നും സുനിൽ അറോറ വ്യക്തമാക്കി.