കൊൽക്കത്ത: മുർഷിദാബാദിലെ നിംതിതാ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പശ്ചിമബംഗാൾ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റുചെയ്തു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവർ അറസ്റ്റിലായത്.

സ്ഫോടകവസ്തു കൈവശംവെച്ചതിനും നരഹത്യക്കുമാണ് ഇവർക്കെതിരേ കേസെടുത്തത്. ഫെബ്രുവരി 17-ന് രാത്രി 10-ന് ഉണ്ടായ സ്ഫോടനത്തിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.‌എ.യും തൊഴിൽ സഹമന്ത്രിയുമായ ജാക്കിർ ഹുസൈൻ ഉൾപ്പെടെ ഇരുപതോളംപേർക്ക് പരിക്കേറ്റിരുന്നു.