കൊൽക്കത്ത: പാർട്ടിപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പശ്ചിമ ബംഗാൾ ബി.ജെ.പി. നിരീക്ഷകൻ കൈലാസ് വിജയവർഗിയയുടെ മുൻകൂർ ജാമ്യം നീട്ടി. കൽക്കട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഒക്ടോബർ 30 വരെ ജാമ്യം നീട്ടിനൽകിയത്.

2018-ൽ പീഡനത്തിനിരയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയവർഗിയയും ആർ.എസ്.എസ്. നേതാക്കളായ പ്രദീപ് ജോഷിയും ജിഷ്ണു ബസുവും പ്രതികളായിട്ടാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതേ കേസിൽ നേരത്തേ ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയായിരുന്ന അമൽ ചാറ്റർജിയെ അറസ്റ്റ് ചെയ്തിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ച കൽക്കട്ട ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ ഇവർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഈ കേസിൽ വാദം കേൾക്കും.