ന്യൂഡൽഹി: ആയുഷ് മരുന്നുകളിൽ അശ്വഗന്ധയുടെ ഇലകൾ ചേർക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നകാര്യം കേന്ദ്രത്തിന്റെ പരിഗണനയിൽ. വിഷയം പുനഃപരിശോധിക്കുന്നതിന് ആയുഷ് മന്ത്രാലയം വിദഗ്‌ധസമിതി രൂപവത്കരിച്ചു.

ഒക്ടോബർ പത്തിനാണ് ആയുഷ് മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ആയുർവേദം, സിദ്ധ, യുനാനി മരുന്നുകളിൽ ചേരുവയായി അശ്വഗന്ധയുടെ ഇലകൾ ഉപയോഗിക്കരുതെന്നായിരുന്നു നിർദേശം. ഇതിനെതിരേ മരുന്നു നിർമാതാക്കളിൽനിന്നടക്കം ഒട്ടേറെ നിവേദനങ്ങൾ കേന്ദ്രത്തിന് ലഭിച്ചിരുന്നു. തുടർന്ന് തത്പരകക്ഷികളുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് വിഷയം പുനഃപരിശോധിക്കാൻ സമിതി ഉണ്ടാക്കിയത്.