ന്യൂഡൽഹി: 72.5 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത സ്വർണവുമായി എയർഇന്ത്യ സാറ്റ്സ് ജീവനക്കാരുൾപ്പെടെ മൂന്നുപേരെ ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റുചെയ്തു.
അബുദാബിയിൽ നിന്നെത്തിയ വിമാനത്തിലാണ് ഇവർ സ്വർണം കടത്തിയത്. ആദ്യം പിടികൂടിയ യാത്രക്കാരനെ ചോദ്യംചെയ്തതിൽനിന്ന് 1.48 കിലോഗ്രാം സ്വർണം രണ്ടുപൊതികളിലായി വിമാനത്തിന്റെ മൂത്രപ്പുരയിൽ ഒളിപ്പിച്ചാണു കൊണ്ടുവന്നതെന്നു കണ്ടെത്തി.
ഈ സ്വർണം എയർഇന്ത്യ സാറ്റ്സ് ജീവനക്കാരന് കൈമാറുന്നതിനിടെയാണ് മറ്റൊരു ജീവനക്കാരനെ പിടികൂടിയത്.
മുമ്പ് മൂന്നുതവണ 2.17 കോടിരൂപ വിലമതിക്കുന്ന സ്വർണം കടത്തിയതായി മൂന്നുപേരും സമ്മതിച്ചെന്ന് കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു. 45 ലക്ഷം രൂപയുടെ സ്വർണവുമായി എയർഇന്ത്യ ജീവനക്കാരനെ ഞായറാഴ്ച അറസ്റ്റുചെയ്തിരുന്നു.