ന്യൂഡൽഹി: കാർഗിൽ വിജയദിനമായ ജൂലായ് 26-ന് യുദ്ധത്തിൽ പങ്കെടുത്ത ധീരയോദ്ധാക്കൾക്ക് അഭിവാദ്യമർപ്പിക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ലോകം മുഴുവൻ സാക്ഷ്യം വഹിച്ച നമ്മുടെ സായുധ സേനയുടെ ധീരതയുടെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധം. രാജ്യം ഈ ദിവസം ‘അമൃത് മഹോത്സവ്’ ദിനമായി ആഘോഷിക്കും. കാർഗിൽ വിജയ് ദിവസിനെക്കുറിച്ചുള്ള ആവേശകരമായ കഥകൾ നിങ്ങൾ വായിക്കണം. അങ്ങനെ ധീരരായ ജവാന്മാരെ എല്ലാവരും അഭിവാദ്യം ചെയ്യട്ടെ’ -പ്രധാനമന്ത്രി തന്റെ മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ പറഞ്ഞു.